കൊല്ലം : യു കെ എഫ് എഞ്ചിനീയറിംഗ് കോളേജും കുണ്ടറ പ്രസ്സ് ക്ലബ്ബും സംയുക്തമായി ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ‘മികവ് 2024’ ലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കുണ്ടറ, ഇളമ്പള്ളൂര്‍, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവില്‍വട്ടം, പഞ്ചായത്തുകളില്‍ നിന്നും കേരള (ഗവണ്മെന്‍റ്/എയ്ഡഡ്/അണ്‍ എയ്ഡഡ്), സിബിഎസ്ഇ, ഐ എസ് സി സിലബസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനര്‍ഹത.
അപേക്ഷകര്‍ പ്ലസ് ടു പരീക്ഷയില്‍ 80% വും അതിന് മുകളിലും മാര്‍ക്ക് നേടിയവരായിരിക്കണം. ജൂണ്‍ 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതാണ്. പരിപാടിയുടെ ഉദ്ഘാടനം പി സി വിഷ്ണുനാഥ് എം എല്‍ എ നിര്‍വഹിക്കും. ചടങ്ങിന്‍റെ ഭാഗമായി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സും സംഘടിപ്പിക്കും.
കരിയര്‍ രംഗത്തെ വിവിധ മേഖലകളെ കുറിച്ചും എന്‍ജിനീയറിങ് തൊഴില്‍ സാധ്യതകളെപ്പറ്റിയും വിദഗ്ധരുടെ നേതൃത്വത്തിലായിരിക്കും സെഷന്‍ സംഘടിപ്പിക്കുന്നത്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ +919061429991 എന്ന വാട്സപ്പ് നമ്പറില്‍ മാര്‍ക്ക്ലിസ്റ്റ് അയച്ചു പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവസാന തീയതി ജൂണ്‍ 14.