കൊല്ലം: പഞ്ചായത്ത് ഓഫീസില്‍ തീപിടിച്ച് കംപ്യൂട്ടറും ഫയലുകളും കത്തി നശിച്ചു. ഓച്ചിറ ഗ്രാമ ഓഫീസിനുള്ളിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിലാണ് ഇന്ന് രാവിലെ തീ പിടിച്ചത്. ഓഫീസിനുള്ളില്‍ തീപടരുന്നത് കണ്ട് പ്രദേശവാസിയായ വ്യക്തി പഞ്ചായത്ത് പ്രസിഡന്റിനേയും മറ്റും വിളിച്ചറിയിക്കുകയായിരുന്നു. നാട്ടുകാരും പഞ്ചായത്ത് ജനപ്രതിനിധികളും ചേര്‍ന്ന് തീയണച്ചു.
തീ പിടുത്തത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയുടെ ചെറിയൊരു ഭാഗം കത്തി നശിച്ചു. തീപിടിത്തത്തില്‍ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഭൂരിഭാഗം ഫയലുകളും കമ്പ്യൂട്ടറിലേക്ക് മാറ്റിയതിനാല്‍ അവ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി ശ്രീദേവി പറഞ്ഞു.