റിയാദ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി. സൗദിയിലെ അബഹയിലാണ് ചെറുപ്പ സ്വദേശി പയ്‌തൊടിയില്‍ ഖാലിദ് (45) മരിച്ചത്. ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം ഖമീസിലെ ടോയ്‌സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. പിതാവ് :അബ്ദുല്‍റഹ്മാന്‍, മാതാവ്:ആമിന. ഭാര്യ:റശീദ (സജ്‌ന), മക്കള്‍: മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന, സഹോദരങ്ങള്‍:സക്കീര്‍, മുഹമ്മദലി, അസ്മ, ഖദീജ.