മത്സരപരീക്ഷകളിൽ വിദ്യാർത്ഥികൾ ചതിക്കപ്പെടുന്നത് ഗുരുതരമായി കാണണം: ഐ എസ് എം

Kozhikode

കണ്ണൂർ: അഖിലേന്ത്യാ തലത്തിൽ നടത്തുന്ന മത്സര പരീക്ഷകളിൽ പോലും ഗുരുതരമായ അപാകതകളും കള്ളക്കളികളും നടത്തുന്നത് ഗൗരവത്തോടെ കാണണമെന്ന് ഐ എസ് എം ജില്ലാ സമിതി കണ്ണൂരിൽ സംഘടിപ്പിച്ച പ്രൊഫഷണൽ സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഛിദ്രതയും വിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ട് വർഗീയ രാഷ്ട്രീയം കളിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം.

ജൂലൈ 7ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തുന്ന പ്രൊഫഷണൽ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി പ്രൊഫഷണൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വഖഫ് ബോർഡ് മെമ്പർ അഡ്വ പി വി സൈനുദ്ദീൻ മുഖ്യാതിഥിയായി. ഐ എസ് എം ജില്ലാ പ്രസിഡൻറ് ഹസ്സൻ കുഞ്ഞി അരിപ്പാമ്പ്ര അധ്യക്ഷനായിരുന്നു.

ഐ എസ് എം സംസ്ഥാന സെക്രട്ടറി ഡോ ജംഷീർ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. ഷംസീർ കൈതേരി, സി ഒ ടി മുഹമ്മദ് അക്രം, അഡ്വ എസ് മമ്മു, സഫ്വാൻ ചാലാട് ,ഷഫീഖ് അഹമദ് , ഫസലുറഹ്മാൻ പഴയങ്ങാടി അഡ്വ ഗുഫ്റാൻ, സബീൽ റഹ്മാൻ കൂത്തുപറമ്പ്,ഷഹനാസ റഷീദ് , ഡോ ജാസിം താണ , അഡ്വ ഫർഹാൻ , സബീൽ റഹ്മാൻ മുഴപ്പിലങ്ങാട്, റിഷാന ഇസ്മായിൽ, ഷഹദിയ കലാം, കെ. നിസാമു എന്നിവർ സംസാരിച്ചു.