ലഹരിക്കേസില്‍ അറസ്റ്റിലായ നടി ഹേമയ്ക്ക് വ്യവസ്ഥകളോടെ ജാമ്യം

Crime

ബംഗളൂരു: ലഹരിക്കേസില്‍ അറസ്റ്റിലായ തെലുങ്ക് നടി ഹേമയ്ക്ക് ജാമ്യം. റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത നടിയെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. വ്യവസ്ഥകളോടെയുള്ള ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തുവരുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായപ്പോള്‍ ഇവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ‘ഞാന്‍ ഒന്നും ചെയ്തിട്ടില്ല, നിഷ്‌കളങ്കയാണ്. അവര്‍ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്. ഞാന്‍ ലഹരി ഉപയോഗിച്ചിട്ടില്ല. ഞാന്‍ പങ്കുവച്ച വീഡിയോ ഹൈദരാബാദില്‍ നിന്നുള്ളതാണ് ബംഗളൂരുവിലേത് അല്ല.’ എന്നാണ് അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്.

എന്നാല്‍, പാര്‍ട്ടിക്കിടയില്‍ ഇവര്‍ ഫാം ഹൗസില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ കേസിനു തെളിവായിരുന്നു. 86 പേരാണ് ലഹരി ഉപയോഗിച്ചെന്ന് തെളിഞ്ഞത്.