മലയാളത്തിലെ ആദ്യബ്രെയിലി ലിപി കവിതാ സമാഹാരം “പിന്നിട്ട വഴികളും വരികളും” നാളെ വൈകുന്നേരം 3 മണിക്ക് പ്രകാശനം ചെയ്യും

Thiruvananthapuram

കോഴിക്കോട്: ബ്രെയിലി ലിപിയിലേക്ക് മാറ്റപ്പെട്ട മലയാളത്തിലെ ആദ്യ കവിതാ സമാഹാരം “പിന്നിട്ട വഴികളും വരികളും” നാളെ വൈകുന്നേരം 3 മണിക്ക് തിരു. പ്രസ്സ് ക്ലബ്ബിൽ എ.എ. റഹിം എം.പി. പ്രകാശനം ചെയ്യുന്നു. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും ആയിഷ സമീഹയും
പുസ്തകം സ്വീകരിക്കുന്നു.

ഒരു പുസ്തകോത്സവ ത്തിൽ പങ്കെടുക്കാൻ എത്തിയ അന്ധയായ ആയിഷ സമീഹയ്ക്ക് അവിടെ നിന്നും ഒരു പുസ്തകവും ലഭിക്കാതെ വന്നകാര്യം സമൂഹമാധ്യമത്തിൽ അവർ പങ്കുവെച്ചിരുന്നു. ഇത് വായിച്ച ശേഷമാണ് അനീഷ് സ്നേഹയാത്ര യ്ക്ക് തൻ്റെ കവിതാ സമാഹാരം അതേപേരിൽ ബ്രെയ്ലി ലിപിയിലേക്ക് മാറ്റണമെന്ന താല്പര്യം ഉണ്ടായത്. അതിൻ്റെ സാക്ഷാത്കാരമാണ് നാളെ നടക്കുന്നത്.

അഡ്വ.ഡി.കെ മുരളി എം എൽ.എ, ഡോ. രജിത അനീഷ് , ആർജെ ഫിറോസ് എ അസീസ്, ആർജെ സുമി, ടിഫാനി ബ്രാർ (ജ്യോതിർഗമയ), വിഷ്ണു.എം.സി, അവനി എസ്.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നു.