കണിയാമ്പറ്റ: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് വയനാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ‘യോഗ, വ്യക്തിക്കും സമൂഹത്തിനും’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.


കണിയാമ്പറ്റ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്‍ററില്‍ നടന്ന പരിപാടിയില്‍ യോഗാചാര്യന്‍ പ്രവീണ്‍ ടി. രാജന്‍ യോഗ ശാരീരിക, മാനസിക ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്തുന്നു എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. യോഗ വെല്‍നെസ് ഇന്‍സ്ട്രക്ടര്‍ ശ്രീലക്ഷ്മീ വാര്യര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.


ടീച്ചര്‍ എജ്യുക്കേഷന്‍ സെന്‍റര്‍ പ്രിന്‍സിപ്പാള്‍ ഫൈസല്‍ പി. എൻ., ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി. തുടങ്ങിയവര്‍ സംസാരിച്ചു. അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് 21ന് മാനന്തവാടി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ യോഗാദിനാചരണ പരിപാടി സംഘടിപ്പിക്കും. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്യും.