കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; കപ്പ, ചേമ്പ്, വാഴക്കുല വിളവെടുപ്പ്

Kozhikode

കോഴിക്കോട്: കേരള എൻജിഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകുളത്തൂർ മഞ്ഞൊടിയിൽ നടന്ന കപ്പ, ചേമ്പ്, വാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി. ശശിധരൻ നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. സജു, ഏരിയാ സെക്രട്ടറി ഇ പ്രവീൺ എന്നിവർ സംസാരിച്ചു.

2024 ജൂൺ 22, 23, 24 തീയതികളിൽ കോഴിക്കോട് നഗരത്തിലാണ് 61-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. ജൂൺ 22ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജൂൺ 23ന് പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌ത ഉദ്ഘാടനം ചെയ്യും.