പാരിസൺ എസ്റ്റേറ്റിലെ താല്ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തണം, ഐ.എൻ.ടി.യു.സി മാർച്ചും ധർണ്ണയും നടത്തി

Wayanad

മാനന്തവാടി-പാരിസൺ എസ്റ്റേറ്റിലെ മുഴുവൻ താല്ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിറക്കര എസ്റ്റേറ്റ് ഓഫിസിലേയ്ക്ക് ഐ.എൻ.ടി.യു.സി പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തി. വർഷങ്ങളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താതെ വഞ്ചനാപരമായ നിലപാടുമായി കമ്പനീ മുന്നോട്ട് പോയാൽ ശക്തമായ സമരപരിപാടികളുമായി യുണിയൻ മുന്നോട്ട് പോകും. പാടികൾ നവികരിക്കുക, എല്ലാ ലോക്കൽ തൊഴിലാളികളുടെയും പി.എഫ് പിടിക്കുക, കൃഷ്ണൻ നായർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈ: പ്രസിഡണ്ട് ബി.സുരേഷ് ബാബു,ജോസ് പാറക്കൽ,സാബു പൊന്നിയിൽ,ടി.കുഞ്ഞാപ്പ, പി.എസ്.രാജേഷ്,കെ.കൃഷ്ണൻ,എസ്.ശശിധരൻ, കെ. അർഷാദ്, സി.ബി.പ്രസാദ്, പി.ഗഫൂർ, സഹദേവൻ, എ.കെ.രാഘവൻ,പി.കെ.സുകുമാരൻ,പി. അണ്ണൻ,ടി.കെ.നാസ്സർ പ്രസംഗിച്ചു..