വടകര: നാദാപുരത്ത് കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മല്‍ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പി എസ് സി പരീക്ഷാ പരിശീലനത്തിലായിരുന്നു. മാതാപിതാക്കള്‍: രവീന്ദ്രന്‍, റീജ. സഹോദരന്‍: ശ്രീഹരി.
