കരാർ ജീവനകാരെയും വിഷ്വൽ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക

Kozhikode

കോഴിക്കോട്: കരാർ ജീവനകാരെയും വിഷ്വൽ എഡിറ്റർമാരെയും സംസ്ഥാന സർക്കാരിൻ്റെ പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും
വർഷങ്ങളായി കെട്ടികിടക്കുന്ന അപേക്ഷകൾ ഉടനെ പരിഗണിക്കണമെന്നും
മീഡിയാ വൺ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ ബോഡി യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു “

കോഴിക്കോട് ചേർന്ന വാർഷിക ജനറൽ ബോഡി മീഡിയാവൺ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടായി സനോജ് കുമാർ ബേപ്പൂരിനേയും സെക്രട്ടറിയായി ഷിദ ജഗത്തിനേയും ട്രഷററായി റബീഹ് മുഹമ്മദിനേയും തിരഞ്ഞെടുത്തു.