മദ്യം നിരോധിക്കണമെന്ന് ഡോ. ഹുസൈൻ മടവൂർ

Kozhikode

കോഴിക്കോട് : ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരി നിർമ്മാർജന സമിതി എലത്തൂർ സി എം സി ഗേൾസ് ഹൈസ്ക്കൂളിൽ നടത്തിയ ബോധം ക്യാമ്പസ് ക്യാമ്പയിൻ ശ്രദ്ധേയമായി. ജില്ലാ സബ് കലക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം നിർവ്വഹിച്ചു. മദ്യനിരോധന സമിതി ജില്ലാ രക്ഷാധികാരി ഡോ. ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി.

വിദ്യാർത്ഥികളിലും യുവാക്കളിലും വലിയ നിലയിൽ ലഹരി പദാർത്ഥങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇതിന്നെതിരിൽ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വദേശ മദ്യവും വിദേശമദ്യവും ലഹരിപദാർത്ഥങ്ങളാണെന്നും സമ്പൂർണ്ണ ലഹരി വിപാടനത്തിന്ന് മദ്യം നിരോധിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എൽ. എൻ. എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു അദ്ധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് പ്രൊഫസർ ടി.എം രവീന്ദ്രൻ , എൽ എൻ എസ് സംസ്ഥാന സിക്രട്ടറി ഹുസൈൻ കമ്മന, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് പി. സഫിയ വടകര , സംസ്ഥാന ജനറൽ സെക്രട്ടറി കെ. മറിയം ടീച്ചർ , എലത്തൂർ ബോയ്സ് ഹൈസ്കൂൾ എച്ച് എം ജയന്തി കെ , സ്കൂൾ പി.ടി എ പ്രസിഡണ് പി.കെ ബൈജു, ബി.എച്ച് കുഞ്ഞഹമ്മദ് , റജീന കണ്ണൂക്കര, റഷീദ് മണ്ടോളി, സജിന പിരിശത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു

ജില്ലാ കോർഡിനേറ്റർ മുനീർ അഹ്മ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സി എം സി ഗേൾസ് ഹൈസ്ക്കൂൾ ഹെഡ്മിസ്റ്റസ് ശിബാ ബാലൻ സ്വാഗതവും വിദ്യാർത്ഥി വിംഗ് സംസ്ഥാന ചെയർമാൻ അനസ് നങ്ങാണ്ടി വാണിമേൽ നന്ദിയും പറഞ്ഞു. സ്കൂൾ വിദ്വാർത്ഥികൾ
ലഹരി വിരുദ്ധ ഫ്ലാഷ് മോവ് നടത്തി.