കോഴിക്കോട്: സമാധാന കരാറിൽ നിന്നുള്ള ഇസ്രാഈലിന്റെ പിന്മാറ്റം അങ്ങേയറ്റം നീതി നിഷേധവും സമാധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് എന്നിവർ അഭിപ്രായപ്പെട്ടു.
നിരപരാധികളും, നിരായുധരുമായ പലസ്തീൻ ജനതക്ക് നേരെ ഇസ്രാഈൽ നടത്തിവരുന്ന അതിക്രമങ്ങൾക്കെതിരെ ഇന്ത്യ പ്രതികരിക്കുകയും, സമാധാന ശ്രമങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും വേണം. രണ്ടാം സമാധാന കരാറിലേക്ക് തിരിച്ച് പോകാൻ ഇസ്രാഈലിന് മേൽ ഇന്ത്യ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പലസ്തീൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിരസിച്ച് കൊണ്ടുള്ള ഇസ്രാഈൽ അതിക്രമങ്ങൾക്കെതിരെ കണ്ണടക്കുന്ന യു എസ് നയം ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പാലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിക്കാനും ഇരുവരും അഭ്യർഥിച്ചു.