കെ എസ് എസ് പി എ ട്രഷറിക്കു മുന്നിൽ പ്രതിഷേധിച്ചു

Kannur

തളിപ്പറമ്പ: 2024 ജൂലായ് 1ന് നടപ്പാകേണ്ടിയിരുന്ന പെൻഷൻ പരിഷ്ക്കരണത്തിന് 12-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലും 11-ാം ശമ്പള പരിഷ്ക്കരണത്തിലെ, പെൻഷൻ കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിച്ച് ഉത്തരവായിട്ടും പൂർണ്ണമായി നൽകാത്തതിലും 6 ഗഡുവായ 19 ശതമാനം ഡി.എ കുടിശിക അനുവദിക്കാത്തതിലും പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, പിടിച്ചു വെച്ച11-ാം പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും വിതരണം ചെയ്യുക, 6 ഗഡുവായ 19 ശതമാനം ഡി.എ കുടിശിക അനുവദിക്കുക,ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസപ്പിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ നിന്ന് സബ്ട്രഷറിയിലേക്ക് നടന്ന പ്രകടനത്തിന് സി.ശ്രീധരൻ, ഡോ.പി.സതീശൻ, കെ.മധു, വി.വി ജോസഫ്,പി.ദിവാകരൻ, ഇ.വി സുരേശൻ, വി.സി പുരുഷോത്തമൻ ,എ.മോഹനൻ, പി.എ കുര്യാക്കോസ് നേതൃത്വം നൽകി.
ട്രഷറിക്കു മുന്നിൽ നടന്ന വിശദീകരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി പ്രേമരാജൻ സംസ്ഥാന കൗൺസിലർമാരായ പി. കൃഷ്ണൻ, ഇ.വിജയൻ, ടി.വി ശ്രീധരൻ, യു.നാരായണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എം മാത്യു, കെ.മധു, പി.ഗോവിന്ദൻ , ബ്ലോക്ക് വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചനകുമാരി, മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ കുഞ്ഞമ്മ തോമസ്,എ.കെ ഗംഗാധരൻ പ്രസംഗിച്ചു.