തലശ്ശേരി: പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് മേളയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച വുഷു മത്സരത്തിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ തലശ്ശേരി മുബാറക ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി റഫാൻ ഷൗക്കത്ത്, ഒളിമ്പിക്സിൽ പങ്കെടുത്ത ചന്ദന (ജൂഡോ), ഷെഹസാദ് (ക്രിക്കറ്റ്), അഹദ് ( ടേബിൾ ടെന്നീസ്), അഹസബ് (ബാസ്ക്കറ്റ്ബോൾ ) എന്നിവർക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. അബ്ദുൽ വാസിഹ്, ഫർഹാൻ ദിലീപ് (ക്രിക്കറ്റ്), ആബിദ് (ബാസ്ക്കറ്റ് ബോൾ) എന്നിവരാണ് കേരള സ്കൂൾ ഒളിംപിക്സിൽ മുബാറക് സ്കൂളിൽ നിന്നും പങ്കെടുത്ത മറ്റു താരങ്ങൾ.
സ്വീകരണത്തിന് പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, പി ടി എ വൈസ് പ്രസിഡണ്ട് കെ പി നിസാർ, എ എൻ പി ഷാഹിദ്, കായികാധ്യാപകൻ മുഹമ്മദ് സക്കരിയ്യ, എൻ പി മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി.