കല്പറ്റ: മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവും, INTUC നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെ ജന്മദിനത്തിൽ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
INTUC ജില്ലാ പ്രസിഡണ്ട് പി പി ആലി അനുസ്മരണ പ്രഭാഷണം നടത്തി. INTUC ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ കെ രാജേന്ദ്രൻ, എസ് മണി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, ആയിഷ പള്ളിയാൽ, സുനീർ ഇത്തിക്കൽ, അർജുൻ ദാസ്, കെ ശശികുമാർ, രമേശൻ മാണിക്യം, മാടായി ലത്തീഫ്, കെ ടി അബു തുടങ്ങിയവർ സംസാരിച്ചു.