പടിഞ്ഞാറത്തറ: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി(HSP) വയനാട് ജില്ലാ കൺവെൻഷൻ നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഷാജികുമാറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന കണ്വെന്ഷന് സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് കിസാൻ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് മുതുകുളം, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്യാം കണ്ണൂർ, കിസാൻ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജോമോൻ, പാർട്ടി സംസ്ഥാന സെക്രട്ടറി അരുൾ വിഷ്ണു, എം ടി സതീഷ്, സജി മാത്യു, അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
സജിത്ത് ( പ്രസിഡന്റ്) സജി മാത്യു ( വൈസ് പ്രസിഡന്റ് ) അബ്ദുൽ മജീദ്( ജനറൽ സെക്രട്ടറി) അനൂപ്( സെക്രട്ടറി) എം ടി സതീഷ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു,