കോഴിക്കോട് : കൈരളി ടിഎംടി ചെയർമാൻ അബ്ദുൽ ഗഫൂർ കള്ളിയത്ത് നിര്യാതനായി. കള്ളിയത്ത് ഗ്രൂപ്പ് ചെയർമാനാണ്. കള്ളിയത്ത് ഹോസ്പിറ്റൽ ഉടമ ഡോ. താഹ സുബൈർ, തിരൂർ എംഇഎസ് സ്കൂൾ ചെയർമാനും കള്ളിയത്ത് സാനിറ്റേഷൻ ഉടമയുമായ അൻവർ സാദത്ത്, ഡോ. ഹൈദരാലി( മാനസികരോഗ വിദഗ്ധൻ) അഡ്വക്കറ്റ്: യാസർ അറഫാത്ത് എന്നിവർ സഹോദരങ്ങളാണ്.
വൈകുന്നേരം 5 മണിക്ക് പന്നിയങ്കര വീട്ടിൽ നിന്ന് മയ്യത്ത് തിരൂരിലേക്ക് കൊണ്ടുപോകും.7മണിക്ക് വട്ടത്ത് പുതിയങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ : ആസിയ. മക്കൾ, ഹ്യൂമയുൺ, പഹലിഷ, ഫരീദ (കൊല്ലം ) റിനു (കാഞ്ഞങ്ങാട് ) മരുമക്കൾ : യാസ്മിൻ ഹ്യൂമയുൺ, നാസിഹാ പഹലിഷ, ആമീൻ, ഇർഫാദ്.