തിരുവനന്തപുരം: കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വനമഹോത്സവം സ്കൂൾ ഹെഡ്മാസ്റ്റർ ജ്യോതിഷ് ൻ്റെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്തു.
കേരളപരിസ്ഥിതി പ്രവർത്തക കമ്മറ്റി അംഗം ഹരിലാൽ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്സർ മുഖ്യ പ്രഭാഷണം നടത്തി. ഫോറസ്റ്റ് റെയിഞ്ച് ഓ ഫീസ്സർമാരായ കണ്ണൻ, ബിജു, അധ്യാപകരായ ഷൈൻ , മഹേഷ് എന്നിവർ വനമഹോത്സവ ത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു.