ഐ എസ് എം പ്രൊഫഷണൽ ഫാമിലി സംഗമം – പ്രൊഫക്സൽ നാളെ തേഞ്ഞിപ്പാലത്ത്

Malappuram

മലപ്പുറം: ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണലുകളുടെ കുടുംബ സംഗമം – പ്രൊഫക്സൽ -ജൂലൈ ഏഴിന് (നാളെ) കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള ഓർലാൻ്റോ കൺവെൻഷൻ സെന്ററിൽ നടക്കും. പ്രൊഫഷണൽ മേഖലയിലുള്ളവരെ രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരാക്കുക, ,സാമൂഹിക നവോത്ഥാന രംഗത്ത് പ്രൊഫഷണലുകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് സംഗമത്തിന്റെ മുഖ്യ ലക്ഷ്യം.

രാവിലെ 9 മണിക്ക് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും . അഡ്വ: ഹാരിസ് ബീരാൻ എം.പി മുഖാതിഥിയാവും.ഐ. എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അധ്യക്ഷത വഹിക്കും. ഡോ: ഹുസൈൻ മടവൂർ , പ്രൊഫ എൻ.വി അബ്ദുർറഹ്മാൻ,, പി.പി ഉണ്ണീൻ കുട്ടി മൗലവി, നൂർ മുഹമ്മദ് നൂരിഷാ,ഹനീഫ് കായക്കൊടി , എം എം അക്ബർ , അഡ്വ :ഫൈസൽ ബാബു ,അഡ്വ: പി.കെ ഫിറോസ്, ഡോ: സുൽഫിക്കറലി, അഹ് മദ് അനസ് മൗലവി, അൻസാർ നൻമണ്ട , ഡോ : മുനീർ മദനി,ഉനൈസ് പാപ്പിനിശ്ശേരി , ഡോ: നൗഫൽ ബഷീർ , മുസ്തഫ തൻവീർ, സുഹറ മമ്പാട്, അഡ്വ : ദാനിഷ് മുഹമ്മദ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

കിഡ്‌സ് ഗാർഡനിൽ സജീഷ് കൃഷ്ണ, ജലീൽ പരപ്പനങ്ങാടി, സി.എം ശറീന, ഡോ: ഹജ്ഫ, നാസർ ഫാറൂഖി, അബ്ദുസ്സലാം അൻസാരി കുട്ടികളുമായി സംവദിക്കും സമാപന സംഗമം കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ:ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും സ്വാഗതസംഘം ചെയർമാൻ ഡോ: പി എ കബീർ അധ്യക്ഷത വഹിക്കും.ആരിഫ് കോയമ്പത്തൂർ ,റഷീദ് ഉസ്മാൻ സേട്ട് ,ഉനൈസ് പാപ്പിനിശേരി ,സലീം ചെറുകാട് ,ശരീഫ് ഹിൽവുഡ്,നൗഫൽ സലാം കൊല്ലം പ്രസംഗിക്കും.

വിവിധ ജില്ലകളിൽ നിന്ന് പ്രത്യേകം രജിസ്റ്റർ ചെയ്തവർ സംഗമത്തിൽ പങ്കാളികളാകും. പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ കർമ്മപദ്ധതികൾക്ക് സംഗമം രൂപം നൽകും.