ഐ.എസ്.എം നവോത്ഥാന സെമിനാർ നാളെ

Kozhikode

കോഴിക്കോട്: ‘കേരള മുസ്ലിംകൾ നേടിയതും നൽകിയതും, വെറുപ്പുൽപ്പാദകരുടെ അപകട രാഷ്ട്രീയം’ എന്ന ശീർഷകത്തിൽ ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സെമിനാർ നാളെ(2024 ജൂലൈ 12) വൈകുന്നേരം 4മണി മുതൽ കോഴിക്കോട് മാനാഞ്ചിറയിലുള്ള സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടക്കും. നവോത്ഥാന സെമിനാർ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.ഹുസൈൻ മടവൂർ, കെ.പി രാമനുണ്ണി, എ.സജീവൻ, റിജിൽ മാക്കുറ്റി, പി.കെ നവാസ്, ശരീഫ് മേലേതിൽ, ഷുക്കൂർ സ്വലാഹി എന്നിവർ പങ്കെടുക്കും.