കോഴിക്കോട് : ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 18-ാം ഘട്ട സംസ്ഥാന സംഗമവും ഫലപ്രഖ്യാപനവും അവാർഡ് സമർപ്പണവും ജൂലൈ 14ന് ഞായറാഴ്ച കോഴിക്കോട് ജെ.ഡി.ടി. ക്യാമ്പസിൽ നടക്കും .രാവിലെ 9.30 ന് കെ.ജെ.യു സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദീൻ ഫാറുഖി സംഗമം ഉദ്ഘാടനം ചെയ്യും.
KNM മർകസുദ്ദഅവ കോഴിക്കോട് ജില്ല പ്രസിഡൻ്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അദ്ധ്യക്ഷത വഹിക്കും. ഐ.എസ് എം സംസ്ഥാന ജന: സെക്രട്ടറി ഡോ: കെ.ടി. അൻവർ സാദത്ത് പ്രഭാഷണം നടത്തും. പഠന സെഷനിൽ ഡോ : ജാബിർ അമാനി, ഡോ: ഫുഖാർ അലി, ഫൈസൽ നന്മണ്ട, നൗഫൽ ഹാദി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അബ്ദുൽ ലത്തീഫ് വൈലത്തൂർ, അബ്ദു റസാഖ് മണ്ണാർക്കാട്, ഇസ്മായിൽ കുന്നും പുറം എന്നിവർ ഖുർആൻ ആസ്വാദ സെഷന് നേതൃത്വം നൽകും.
ഹിഫ്ള് സെഷന് പ്രമുഖ ഖാരിഅ് നൗഷാദ് കാക്കവയൽ നേതൃത്വം നൽകും. പഠിതാക്കളുടെ സംസ്ഥാന മെഗാ ക്വിസ് മത്സരം ഇ.വി അബ്ബാസ് സുല്ലമി നിയന്ത്രിക്കും. സമാപന സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. വെളിച്ചം ഖുർആൻ പഠന പദ്ധതി ചെയർമാൻ അബ്ദുൽ കരീം സുല്ലമി അധ്യക്ഷത വഹിക്കും. ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ് സഹൽ മുട്ടിൽ മുഖ്യപ്രഭാഷണം നടത്തും .ടി.പി. ഹുസൈൻ കോയ പത്തൊൻപതാം ഘട്ട ഖുർആൻ വെളിച്ചം പദ്ധതി ലോഞ്ചിംഗ് നിർവഹിക്കും.
രാജ്യത്തെ ഏറ്റവും വ്യവസ്ഥാപിതമായ ജനകീയ ഖുർആൻ പഠന സംരംഭമായ വെളിച്ചം പദ്ധതിയിലൂടെ പതിനായിരങ്ങളാണ് ദൈവിക വേദമായ ഖുർആൻ്റെ ആശയവും അർത്ഥവും പഠിച്ചു വരുന്നത്.