കടയ്ക്കാവൂർ SS നടന സഭയുടെ നാടകം “79” കൊല്ലം സോപാനം ആഡിറ്റോറിയത്തി 14ന് ഞായറാഴ്ച 6.30ന്

Kollam

വർക്കല: കേരളത്തിലെ പ്രഥമ പ്രൊഫഷണൽ നാടക സംഘമായ കടയ്ക്കാവൂർ SS നടനസഭയുടെ ഈ വര്‍ഷത്തെ നാടകം “7 9 ” ( എഴുപത്തി ഒൻപത് ) ജൂലൈ 14ന് ഞായറാഴ്ച വൈകുന്നേരം 6 30ന് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കും. നാടക കുലപതി കടയ്ക്കാവൂർ കുഞ്ഞു കൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ കമ്പനീസ് ആക് പ്രകാരം രജിസ്റ്റർ ചെയ്ത് 1920 ൽ പ്രവർത്തനം തുടങ്ങിയ കടയ്ക്കാവൂർ SS നടനസഭയുടെ 104 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് “7 9 ” ( എഴുപത്തി ഒൻപത് ) അവതരിപ്പിക്കുന്നത്.

മുഹാദ് വെമ്പായം രചനയും സുരേഷ് ദിവാകർ സംവിധാനവും നിർവഹിച്ച് പ്രശസ്ത നാടകകൃത്ത് കടയ്ക്കാവൂർ അജയ ബോസ് അവതരിപ്പിക്കുന്ന ഈ വർഷത്തെ ഏറ്റവും പുതിയ നാടകമാണ് “7 9 ” ( എഴുപത്തി ഒൻപത് ). പ്രസിദ്ധ നാടകകൃത്തും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യും.

മലയാള പ്രൊഫഷണൽ നാടക രംഗത്തെ പ്രശസ്തരായ തോമ്പിൽ രാജശേഖരൻ, കലാമണ്ഡലം സന്ധ്യ, തങ്കച്ചൻ കോന്തുരുത്ത്, പള്ളിപ്പുറം കൃഷ്ണകുമാർ, അഭിലാഷ് ആശബാബു തുടങ്ങിയവർ അരങ്ങിലും അനിൽ മാള, വിജയൻ കടമ്പേരി ,വിഭു പിരപ്പൻകോട്, അശോകൻ ബ്രഹ്മോദയം, അരുൺ മണമ്പൂർ തുടങ്ങിയവർ അണിയറയിലും പ്രവർത്തിക്കുന്നു.