കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂര്‍ കൈപ്പിള്ളി പുതുശ്ശേരി വീട്ടില്‍ അഞ്ജന ചന്ദ്രന്‍ (28) ആണ് മരിച്ചത്. രണ്ടുമാസത്തോളമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അഞ്ജന. ശനിയാഴ്ച ഉച്ചക്ക് 3.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ വേങ്ങൂര്‍ പഞ്ചായത്തില്‍മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തിലെ 240ഓളം പേര്‍ക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭര്‍ത്താവ്, ഭര്‍തൃസഹോദരന്‍ എന്നിവര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.