കൊച്ചി: രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ കാര്യാലയം കലൂര്‍ വി കൃഷ്ണ മേനോന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും പകരുന്നതിന് ഇതുവഴി സാധിക്കുമെന്ന് ഓഫിസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. രാഷ്ട്രീയ ജനതാദള്‍ സ്ഥാപകദിനത്തില്‍ നടന്ന പരിപാടിയില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ സംസ്ഥാന നേതാക്കളായ സുഗതന്‍ മാല്യയങ്കര, അശോക് ബാബു, ദേവി അരുണ്‍, ലൈല റഷീദ്, അനി കെ മാത്യു, സുഭാഷ്, ജില്ലാ നേതാക്കളായ വി എസ് ബോബന്‍, നെല്‍സണ്‍ പഞ്ഞിക്കാരന്‍, നാസര്‍, മണി, രമേശ്, ബുഷ്‌റ, നസ്രിയ, ബേബി, ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.