സഹോദരനൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ പതിനെട്ടുകാരന്‍ മുങ്ങി മരിച്ചു

Malappuram

മലപ്പുറം: സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. വണ്ടൂര്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് കെന്‍സ(18)യാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തല്‍ പരിശീലനത്തിനായി പോയതായിരുന്നു. നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം.