വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ സമഗ്ര വികസനത്തിന് ഗുണകരം: എം ഡി സി

Kozhikode

നിർദിഷ്ട യുഎഇ – കേരള യാത്രാ കപ്പൽ സർവീസ് എംഡിസിയുടെ നിർദേശം പരിഗണിക്കും: മന്ത്രി വി .എൻ. വാസവൻ.

കോഴിക്കോട്: ആഘോഷ – അവധിവേളകളിൽ വിമാനയാത്രക്കൂലി സാധാരണക്കാർക്ക് താങ്ങാനാവാത്ത സാഹചര്യത്തിൽ ബദൽ നിർദ്ദേശമായി മലബാർ ഡെവലപ്മെൻറ് കൗൺസിൽ മുന്നോട്ടുവെച്ച യുഎഇ -കേരള കപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ സർക്കാർ ആവശ്യപ്പെട്ടതനനുസരിച്ച് ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാൻ
എം ഡി സി സമർപ്പിച്ച നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് സഹകരണ /തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എം ഡി സി ഭാരവാഹികളെ അറിയിച്ചു .

റെയിൽവേ/ എയർലൈൻ മാതൃകയിൽ കപ്പൽ യാത്ര നിരക്ക് എക്കോണമി, മിഡിൽ ക്ലാസ്, അപ്പർ ക്ലാസ് എന്നിങ്ങനെ തരം തിരിക്കുക, കലക്ഷൻ & ഡെലിവറി തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊറിയർ /പാർസൽ സർവീസ്, തുറമുഖങ്ങളിലും കപ്പലിലും ഭക്ഷണ സ്റ്റാളുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഗെയിംസ് എന്നിവയ്ക്ക് ലൈസൻസ് ഫീ ഉൾപ്പെടെ സമർപ്പിച്ച 12 നിർദ്ദേശങ്ങൾ സാധാരണക്കാരുടെ യാത്ര നിരക്ക് കുറയ്ക്കാൻ ഉപകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി, മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.

എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി, ഭാരവാഹികളായ
എ .ശിവശങ്കരൻ, അഡ്വ. എം.കെ. അയ്യപ്പൻ, എം വി കുഞ്ഞാമു എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് ബന്ധപ്പെട്ടവരുമായി നിവേദനം സമർപ്പിച്ച് ചർച്ച നടത്തിയത്.
വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലും നേരത്തെ കമ്മീഷൻ ചെയ്യുന്നത് ജലഗതാഗത കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതു വഴി കേരളത്തിൻറെ സമഗ്ര വികസനത്തിനും കാർഗോ കയറ്റുമതി, കാർഷിക, ടൂറിസം, വിദ്യാഭ്യാസ, ചികിത്സ മേഖലയ്ക്ക് എല്ലാം സർവ്വോപരി സർക്കാരിൻറെ വരുമാന വർദ്ധനയ്ക്കും ഇടയാക്കും എന്ന് മലബാർ ഡെവലപ്മെൻറ് കൗൺസിലിൻറെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി .

യോഗത്തിൽ എം.ഡി .സി പ്രസിഡണ്ട് ഷെവ. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബേബി കിഴക്കേ ഭാഗം മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി എ ശിവശങ്കരൻ, തിരുവനന്തപുരം സന്ദർശനം പ്രയോജനകരമായിരുന്നുവെന്ന് സദസ്സിനെ അറിയിച്ചു, ജനറൽ സെക്രട്ടറി അഡ്വ. എം കെ അയ്യപ്പൻ സെക്രട്ടറിമാരായ കുന്നോത്ത് അബൂബക്കർ, പി ഐ അജയൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടിപി വാസു, മധുജിത് കേലാട്ട്, ജോസി വി ചുങ്കത്ത്, എം സി ജോൺസൺ എന്നിവർ സംസാരിച്ചു. നോവക്സ് മൻസൂർ സി കെ സ്വാഗതവും സിസി മനോജ് നന്ദിയും പറഞ്ഞു