ടാറ്റയും ബിഎസ്എൻഎല്ലുമായി 15,000 കോടി രൂപയുടെ പുതിയകരാർ

Thiruvananthapuram

തിരുവനന്തപുരം: ജിയോയും, എയര്‍ടെലുംവോഡഫോണ്‍ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത് ഈയിടെയാണ്. ഇതോടെ മറ്റൊരു നെറ്റ്‌വർക്ക് ലേക്ക് മാറുകയാണ്.

കൂടുതൽ ആളുകളും അവരുടെ നമ്പറുകൾ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ടാറ്റ കൺസൾട്ടൻസിസർവീസസും(ടിസിഎസ്)ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയകരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽപുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ.

ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾമെച്ചപ്പെടുത്താനുംഇന്ത്യൻടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നു പറയാം.

നിലവില്‍ ജിയോയും എയര്‍ടെലും മാത്രമാണ് 4ജി രംഗത്ത് ശക്തമായ സാന്നിധ്യമായുള്ളത്. ബിഎസ്എന്‍എല്‍ ഇപ്പോഴും 4ജിയിലേക്ക് മാറിയിട്ടില്ല.

ടിസിഎസുമായിചേര്‍ന്ന്ബിഎസ്എന്‍എലിന്റെ 4ജി വിന്യാസം പൂര്‍ത്തിയായാല്‍ അത് റിലയന്‍സ് ജിയോയ്ക്ക് ശക്തമായവെല്ലുവിളിയായിമാറും.കാരണംനിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ളസേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് റിലയന്‍സ്ജിയോയാണ്.

12 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോനിരക്കുയര്‍ത്തിയത്. എയര്‍ടെല്‍ 11 ശതമാനം മുതല്‍ 21 ശതമാനം വരെയും വോഡഫോണ്‍ഐഡിയ 10 ശതമാനം മുതല്‍ 21 ശതമാനം വരെയും നിരക്ക് വര്‍ധിപ്പിച്ചു. വലിയ വിമര്‍ശനമാണ് ഇതിനെതിരെഉയര്‍ന്നത്.
4ജിഇല്ലെങ്കിലുംബിഎസ്എന്‍എല്‍ പ്ലാനുകളാണ് ഇതിനും ലാഭകരമെന്ന രീതിയില്‍ പ്രചാരണം ശക്തമാണ്.

വര്‍ഷങ്ങളായി 4ജി സാങ്കേതിക വിദ്യാ വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പങ്കാളിയാണ് ടിസിഎസ്. തദ്ദേശീയമായിവികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ഉപയോഗിക്കുക. ടിസിഎസ്, സി-ഡോട്ട്എന്നിവയുമായി സഹകരിച്ചാണ് പദ്ധതിനടപ്പിലാക്കുന്നത്. 2022- തന്നെ ബി എസ്എന്‍ എല്‍4ജി യാഥാര്‍ത്ഥ്യമാവുമെന്ന്റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വൈകുകയായിരുന്നു.