കോഴിക്കോട്: കേരള എക്സ്പോർട്ടേർസ് ഫോറവും ഫെഡറൽ ബാങ്കും മംഗലാപുരം ജെ.എസ്.ഡബ്ല്യു പോർട്ടുമായി സഹകരിച്ച് സ്ംരംഭകത്ത്വ ശില്പശാല നടത്തുന്നു. കോഴിക്കോട് വെച്ച് 24 ന് ബുധനാഴ്ചയാണ് ശില്പശാല നടത്തുന്നത്.
കസ്റ്റംസ് കമ്മീഷണറേറ്റ്, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള APEDA, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട്സ് ഓർഗനൈസേഷൻ, ഇന്ത്യാ പോസ്റ്റിന് കീഴിലുള്ള ഫോറീൻ പോസ്റ്റ് ഓഫീസ് എന്നീ വിഭാഗങ്ങളിലുള്ള വിദഗ്ദർ സെഷനുകൾ കൈകാര്യം ചെയ്യും.
കാർഷിക വിപണനങ്ങൾക്ക് ധാരാളം സാധ്യതയുള്ള പ്രത്യേകിച്ച് ഇന്ത്യ-യു എ.ഇ രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ കരാർ പ്രകാരമുള്ള “നികുതി മുക്ത കരാർ” പ്രകാരം പല ഉൽപന്നങ്ങൾക്കുമുള്ള വിദേശ വിപണി കയറ്റുമതി രംഗത്തെ സാധ്യത തുറന്നു കാട്ടും.
പുതുതായി ഈ രംഗത്തേക്ക് വരുന്നവർക്കും ശില്പശാല ഏറെ ഉപകാരം ചെയ്യും. നിശ്ചിത ഗൂഗിൾ റജിസ്ട്രേഷനിലൂടെ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ.
കൂടുതൽ അറിയാനും റജിസ്ടേഷനുമായി താഴെ കൊടുത്ത ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ, താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. +91 9895114422