പ്രകാശ് രാജ്, സുഹാസിനി, രേവതി, എന്നിവർ ഒന്നിക്കുന്ന പ്രണയാക്ഷരങ്ങൾ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു

Uncategorized

സിനിമ വര്‍ത്തമാനം / ജി കൃഷ്ണന്‍

സെവൻ സീ പ്രോഡക്ഷൻസിനു വേണ്ടി ആർ. ശ്രീനിവാസ സംവിധാനം നിർവഹിക്കുന്ന സിനിമ യാണ് പ്രണയാക്ഷരങ്ങൾ. ബിജു എബ്രഹാം ബാംഗ്ലൂർ കഥയും തിരക്കഥ യും സംഭാഷണവും എഴുതുന്നു. ഒരിടവേളക്ക് ശേഷം തമിഴിൽ നിന്നും നാസർ, പ്രകാശ് രാജ്, സുഹാസിനി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത ഈ സിനിമ ക്കുണ്ട്.

തിരക്കഥ കൃത്ത്

കൂടാതെ ബിജു എബ്രഹാം, രജിത് കുമാർ റഫീഖ് ബെൻ, സുന്ദരൻ, പീറ്റർ ടൈറ്റസ്, രേവതി,അംഗനെ വിശാഖ, അംബിക, ലത ദാസ്, കാർത്തിക ശ്രീരാജ്, നന്ദ ആനന്ദ്, റോജ പ്രഭാത്, മഞ്ജു ജയചന്ദ്രൻ, ജെയ്‌സി ടിജോ, മിഥുല റോസ്, പാർവതി, കൃഷ്ണ പ്രിയ, ഹരിത, നിഷ്‌ന യൂസഫ്, മേരി ക്കുട്ടി, മാസ്റ്റർ അനിരുദ്ധ് ജയചന്ദ്രൻ, തുടങ്ങിയവരും അഭിനയിക്കുന്നു.

സംവിധായകൻ ആർ. ശ്രീനിവാസ

ഗാനങ്ങൾ കൃഷ്ണ, രമേശ്‌ കുടമാളൂർ, ബിജു എബ്രഹാം ബാംഗ്ലൂർ,സംഗീതം സുരേഷ് പേരിനാട്, രഞ്ജിനി സുധീരൻ. ക്യാമറ ശാസ്ത.., കോസ്ടുംസ് സുജ പാലക്കാട്‌, പ്രൊജക്റ്റ്‌ ഡിസൈനർ ലത ദാസ്, ആർട്ട്‌ ഡയറക്ടർ അഖിൽ കുമ്പിടി, പ്രൊഡക്ഷൻ കൺട്രോളർ പ്രിയ ചെന്നൈ, ഓഗസ്റ്റ് മദ്ധ്യ ത്തോടെ പ്രണയാക്ഷരങ്ങളുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിക്കും. മടിക്കേരി.. ചെറുതുരുത്തി കലാമണ്ഡലം, കോട്ടയം എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തോടെ ഷൂട്ടിംഗ് പൂർത്തിയാകും.നിർമ്മാണം സെവൻ സീ പ്രോഡക്ഷൻസ്,വിതരണം സൺ പിക്ചർസ്.