തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ജോലി സാഹചര്യങ്ങൾ ഒരുക്കുന്ന കമ്പനികളെ കണ്ടെത്താൻ നടത്തുന്ന ഗ്രേറ്റ് പ്ലേസ് ടു വർക്ക് (ജി.പി.ടി.ഡബ്ല്യു) സർവെ മത്സരത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച് ആൻറ് ആർ ബ്ലോക്ക് ഇന്ത്യ (ടെക്നോപാർക്ക് തിരുവനന്തപുരം) കമ്പനി കരസ്ഥമാക്കി.
അമേരിക്കൻ ടാക്സ് കമ്പനിയായ എച്ച് ആൻറ് ആർ ബ്ലോക്ക് ഇന്ത്യ കഴിഞ്ഞ വർഷം ഇതെ മേഖലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്ന ഐ.ടി കമ്പനിയായി മാറുക എന്ന അപൂർവനേട്ടമാണ് എച്ച് ആൻറ് ആർ ബ്ലോക്ക് കമ്പനി നേടിയിരിക്കുന്നത്.
അനേകം പേരെ ചേർത്തുപിടിക്കുന്ന കമ്പനി സംസ്ഥാനത്ത് തൊഴിൽ മേഖലയിൽ കഴിഞ്ഞ ഏഴു വർഷം കൊണ്ട് ഒട്ടെറെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.
മാറുന്ന ടെക്നോളജി യുഗത്തിൽ മാറ്റങ്ങൾ ഉൾകൊണ്ട് പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും അത് നടപ്പിലാക്കാനും മുൻപന്തിയിലുള്ള കമ്പനിയാണിത്.
നിരവധി ഓറിയൻറൽ ക്ലാസ്സുകളിലൂടെയും ഹാക്കത്തോൺ പോലുള്ള പരിപാടികളിലൂടെയും ജീവനക്കാർ മാറ്റങ്ങൾക്കനുസരിച്ച് അറിവുകൾ മെച്ചപ്പെടുത്തുന്നു എന്ന് കമ്പനി ഉറപ്പ് വരുത്തുന്നു. അതുകൊണ്ട് തന്നെ ഒരു മികച്ച ടെക്നോളജി കമ്പനിയെന്ന മുദ്രയും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.
ജോലിയോടൊപ്പം വിനോദവുമെന്ന മനുഷ്യ മനസിന്റെ ചിന്തകളെ അതെ അർത്ഥത്തിൽ കമ്പനി മനോഹരമായി നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടര വർഷം കൊണ്ട് നിർമ്മിത ബുദ്ധിയുടെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാനും കൂടുതൽ പരീക്ഷണങ്ങൾ നടത്തി പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കാനും കമ്പനിക്കായിട്ടുണ്ട്.
സാമൂഹ്യരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും കമ്പനി തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്
കഴിഞ്ഞ രണ്ടര വർഷം കൊണ്ട് ബ്ലോക്ക് ഷെൽട്ടർ എന്ന പദ്ധതിയിലുൾപ്പെടുത്തി നിരാലംബരായ എട്ട് വനിതകൾക്ക് അവരുടെ സ്വപ്ന ഭവനം പൂർത്തീകരിച്ച് അതും ജീവനക്കാർ തന്നെ പണിയെടുത്ത് പൂർത്തീകരിച്ചു നൽകാനും കഴിഞ്ഞിട്ടുണ്ട്. അഹല്യ ഐ ഫൗണ്ടേഷനുമായി ചേർന്ന് ഏഴു മെഡിക്കൽ
ക്യാമ്പുകളിലൂടെ 106 നിർധനരെ കണ്ടെത്തി ശസ്ത്രക്രിയ നടത്തി കാഴ്ചയുടെ ലോകത്തേക്ക് എത്തിക്കുകയും ഒട്ടേറെ പേർക്ക് വേണ്ട ചികിത്സ ലഭ്യമാക്കി.
കലാകായിക രംഗത്ത് കഴിവുതെളിയിച്ച കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 143 പ്രതിഭകളെ കണ്ടെത്തി ദേശീയ നിലവാരത്തി ലേക്കടക്കം എത്തിക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഒറ്റക്കെട്ടായുള്ള
പ്രവർത്തനങ്ങളിലൂടെയാണ് തങ്ങൾക്ക് ദേശീയ തലത്തിൽ ഈ നേട്ടം കൈവരിക്കാനായതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ ഹരിപ്രസാദ് പറഞ്ഞു.