ആൾ പ്രൊഫഷണൽ പ്രോഗ്രാം കോ – ഓർഡിനേറ്റേഴ്സ് യൂണിയൻ (APPCU) തെക്കൻ മേഖലാ സമ്മേളനം

Thiruvananthapuram

തിരുവനന്തപുരം: APPCU തെക്കൻ മേഖലാ സമ്മേളനം സംസ്ഥാന ജോയിൻറ് സെക്രട്ടറി രഞ്ജിത് വേദിക അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ ജയകുമാർ ഉദ്ഘാടനം ചെയ്തു.

ഉത്സവപ്പറമ്പുകളിൽ രാത്രി പത്തു മണിക്ക് ശേഷമുള്ള ഉച്ചഭാഷിണി നിരോധനം കലാകാരന്മാരുടെ ജീവിതം ദുഷ്കരമാക്കുന്നു, ഇത്തരം നടപടി മാറ്റുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പുതിയ മേഖലാ കൺവീനർ ആയി പ്രശാന്ത് നരിക്കല്ലിനെയും ചെയർമാനായി രാജേഷ് ബാലരാമപുരത്തിനേയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം വിനു കൊറ്റാമം നന്ദി പറഞ്ഞു.

APPU സംസ്ഥാന സമ്മേളനം ഒക്ടോബർ ഇരുപത്തിയാറാം തീയതി ആറ്റിങ്ങലിൽ വച്ച് നടക്കും.