ഇന്ത്യന്‍ തടവുകാരുടെ മോചനം: മന്ത്രി ചര്‍ച്ച നടത്തി

Gulf News GCC

ദുബൈ: യു എ ഇ ജയിലുകളിലെ ഇന്ത്യക്കാരുടെ മോചനത്തിനായി ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജയിലുകളിലെ ഇന്ത്യക്കാരായ തടവുകാരുടെ മോചനത്തിന് വഴിതുറക്കുന്നതാണ് ചര്‍ച്ച. യു എ ഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയുമായി ചര്‍ച്ചനടത്തിയെന്ന് മന്ത്രി അറിയിച്ചു.

ജയിലുകളില്‍ നിന്നും എത്രപേരെ വിട്ടയക്കുമെന്നതിനെക്കുറിച്ച് മൂന്നു മാസത്തിനകം ധാരണയാവും. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മന്ത്രി മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. മൂന്നുദിന ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം യു എ ഇയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *