വളർച്ചയുടെ അടിസ്ഥാനം മുഖ്യധാര സിനിമകളെന്ന് റസൂൽ പൂക്കുട്ടി

Thiruvananthapuram

തിരുവനന്തപുരം: മുഖ്യധാരാ സിനിമകളാണ് ശബ്ദലേഖന രം​ഗത്ത് തനിക്ക് ഉയർച്ച സമ്മാനിച്ചതെന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. ഓസ്കാർ ജേതാവാക്കി വളർന്നതിന് പിന്നിലും മുഖ്യധാരാ സിനിമകളിലെ അവസരങ്ങൾ‌ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹ്രസ്വചിത്ര മേളയുടെ ഭാഗമായുള്ള സോണിക് ലാൻഡ്സ്കേപ്പ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമകളിൽ ഇപ്പോൾ ശബ്ദകലയ്ക്ക് പ്രാധാനം കൂടി വരുന്നുണ്ട്. രണ്ടായിരങ്ങളുടെ തുടക്കത്തിൽ സിങ്ക് സൗണ്ട് റെക്കോർ‌ഡിം​ഗിന് ഇന്ത്യൻ സിനിമകളിൽ പ്രാമുഖ്യം ഇല്ലാതിരുന്നിടത്ത് നിന്ന് 2009 ൽ തനിക്ക് ഓസ്കാർ ലഭിക്കുന്ന നിലയിലേക്ക് എത്തിയത് അഭിമാനകരമാണെന്നും പൂക്കുട്ടി വ്യക്തമാക്കി.

ഡോക്യുമെന്ററി നിർമാണത്തിൽ സാങ്കേതികത സംവിധാനങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പങ്കെടുത്തു.