വയനാട് ഉരുൾപൊട്ടൽ: രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാവുകകെ എൻ എം

Kozhikode

കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിൽ അതിഭയാനകമായ ജീവനഷ്ടവും നാശനഷ്ടങ്ങളും ഉണ്ടായിരിക്കുകയാണല്ലോ. പുനരധിവാസ പ്രവർത്തനങ്ങൾക്ക് അധികാരികളുടെ നിർദ്ദേശാനുസരണം രംഗത്ത് വരാൻ എല്ലാ മുജാഹിദ് പ്രവർത്തകരോടും പ്രത്യേകിച്ചു യുവാക്കളോടും കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു .

ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ അധികാരികളോടൊപ്പം ആത്മാർത്ഥമായി അണിനിരക്കണം. ദുരന്തത്തിൽ
ജീവനഷ്ടം വന്നവരുടെ കുടുംബങ്ങളെ പ്രത്യേകം പരിഗണിക്കാനും സാധ്യമായ സഹായം എത്തിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രൂപത്തിൽ അനാവശ്യമായി ദുരന്തസ്ഥലത്ത് സംഘടിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റ് ആശുപത്രികളിൽ കിടക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാനും അദ്ദേഹം ഓർമിപ്പിച്ചു.