തിരുവനന്തപുരം:വേള്‍ഡ് മലയാളി കൗണ്‍സില്‍ ഏർപ്പെടുത്തിയ ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരമായ ” എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവകലാശാല പ്രോ ചാൻസലറുമായ എം.എസ്. ഫൈസൽ ഖാന് നൽകി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയന്‍ പുരസ്കാരം എം.എസ് . ഫൈസൽ ഖാന് കൈമാറി.
സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ,വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ജോൺ മത്തായി, കവി പ്രഭാവർമ്മ പി. വി ഉണ്ണികൃഷ്ണൻ, പി.എ സൽമാൻ ഇബ്രാഹീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.