കരിയര്‍ പ്ലാനിംഗ് ജീവിതവിജയത്തിന്‍റെ അടിത്തറ: S N ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗതിരാജ്

Thiruvananthapuram

തിരുവനന്തപുരം: കരിയര്‍പ്ലാനിംഗ് ജീവിത വിജയത്തിന്റെ അടിത്തറയാണെന്നും വ്യക്തമായ പ്ലാനിങ്ങിലൂടെ അത് കരസ്ഥമാക്കാന്‍ വിദ്യാര്‍ത്ഥിയുടെ മനോഭാവം കാഴ്ചപ്പാട് എന്നിവ പ്രാധാനമാണെന്നും നാഷണല്‍ കോളേജ് സംഘടിപ്പിച്ച കോമേഴ്‌സ്, മാനേജ്മന്റ് വിദ്യര്‍ത്ഥികളുമായുള്ള മുഖാമുഖം സംവാദത്തില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗതിരാജ് വി പി അഭിപ്രായപ്പെട്ടു.

ലക്ഷ്യ പ്രാപ്തില്‍ എത്തുന്നതുവരെ തന്റെ കഴിവുകളും, കുറവുകളും, വെല്ലുവിളികളും മനസിലാക്കി പ്രവര്‍ത്തിക്കുക എന്നതാണ് ജീവിത വിജയത്തിന്റെ പ്രാധാന്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Learning is Life ന്റെ ഭാഗമായി ആരംഭിച്ച ഇന്‍ഡക്‌റ്റോ നാഷണല്‍ പദ്ധതിയില്‍ സമൂഹത്തിലെ വിവിധ തുറയിലുള്ള അതിപ്രശസ്ത വ്യക്തികള്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

മനാറുല്‍ ഹുദാ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ ഡോ. അഹമ്മദ് സക്കിര്‍ ഹുസൈന്‍ അധ്യക്ഷനായുള്ള സെമിനാര്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഡോ. ജഗതിരാജ്. വി പി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് എ ഷാജഹാന്‍, സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീഡ് കണ്‍വീനര്‍ ഷിബിത ബി എസ്, അക്കാദമിക് ചെയര്‍പേഴ്‌സണ്‍ ഫാജിസ ബീവി. എസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.