കോഴിക്കോട്: മാനവിക മൂല്യങ്ങൾ സംരക്ഷിക്കാൻ ധാർമ്മിക വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണെന്ന് സി.ഐ ഇ . ആർ ൻ്റെ ആഭിമുഖ്യത്തിൽ നരിക്കുനി പുന്നശ്ശേരിയിൽ സംഘടിപ്പിച്ച മദ്റസാധ്യാപക പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളിൽ പഠനാഭിരുചിയും താല്പര്യവും ഉണ്ടാക്കാൻ മദ്റസ ബോധന രീതി കൂടുതൽ സർഗാത്മകമാക്കേണ്ടതുണ്ടെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.
കെ.എൻ. എം മർകസുദ്ദഅവ ജില്ല ട്രഷറർ എം.അബ്ദുൽ റശീദ് മടവൂർ ഉദ്ഘാടനം ചെയ്തു. വി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. റസാഖ് മലോറം വിഷയാവതരണം നടത്തി. പി. അബ്ദുൽ മജീദ് പുത്തൂർ , എൻ .പി. അബ്ദുൽ റഷീദ് , ഇഖ്ബാൽ പുന്നശ്ശേരി, അലവി മേച്ചേരി , റഫീഖ് പി.സി പാലം , എം.കെ. ഇബ്രാഹീം , ഇ. എം. അബ്ദുൽ മജീദ് , മുഹമ്മദ് പരനിലം പ്രസംഗിച്ചു. വിവിധ മദ്റസകളിൽ നിന്നായി 50 ഓളം അധ്യാപകർ ക്യാമ്പിൽ സംബന്ധിച്ചു.