കെ.എൻ എം മർകസുദ്ദഅവ ‘ആദർശ സംവാദം’ കണ്ണൂരിൽ

Kannur

കണ്ണൂർ: ‘കാലം തേടുന്ന ഇസ്ലാഹ് ‘കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന കാംപയിൻ്റെ ജില്ലാ സമാപനം സെപ്റ്റംബർ 1ന് കണ്ണൂരിൽ നടക്കും. ‘ആദർശവും പ്രമാണവും’ എന്ന വിഷയത്തിൽ നടക്കുന്ന ആദർശ സംവാദത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

കാംപയിൻ പ്രചാരണത്തിൻ്റെ ഭാഗമായി ശാഖ ചലനം സംഗമങ്ങൾക്ക് കടവത്തൂർ ,ഇരിക്കൂർ, കണ്ണൂർ ടൗൺ,കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ തുടക്കമായി. മറ്റിടങ്ങളിൽ ഈ മാസം 11 മുതൽ 30 തിയ്യതികളിലും സെപ്റ്റംബർ 6, 8നും ഒരേ ദിനങ്ങളിലായി വിവിധ ശാഖകളിൽ നടക്കും.

ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സെക്രട്ടറി കെ.എൽ.പി ഹാരിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് ആർ.അബ്ദുൽ ഖാദർ സുല്ലമി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഡോ.ഇസ്മയിൽ കരിയാട്, ജില്ലാ സെക്രട്ടറി ഡോ.അബ്ദുൽ ജലീൽ ഒതായി, വൈസ് പ്രസിഡൻ്റ് വി.വി മഹമൂദ്, പി.ടി.പി മുസ്തഫ, അതാ ഉള്ള ഇരിക്കൂർ ടി.കെ.സി അഹമ്മദ്,ഉമ്മർ കടവത്തൂർ ,ഇജാസ് ബഷീർ, ഫയാസ് ഇസ്മയിൽ, സാദിഖ് മാട്ടൂൽ പ്രസംഗിച്ചു.