കൽപറ്റ: മുണ്ടക്കൈ ദുരന്ത പാശ്ചാത്തലത്തിൽ പ്രകൃതിയനുഭാവ പൊതുഹിതം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സമ്മേളനം. ഓഗസ്റ്റ് 15 ന് മെയിൻ പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് പരിപാടി.
പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കാനായി ഗാഡ്ഗിൽ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കുക, തുരങ്കപാത പദ്ധതി ഉപേക്ഷിക്കുക, സുരക്ഷിതമായ ഇടത്ത് സമയബന്ധിതമായി പുനരധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ
2 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി, ശാസ്ത്ര, സാമൂഹ്യ രംഗങ്ങളിൽ പ്രശസ്തരായ കെ സഹദേവൻ, ജോയ് മാത്യു, വിഷ്ണുദാസ്, ഇ പി അനിൽ, കുസുമം ജോസഫ്, ഡോ: അനിൽകുമാർ, സുലോചന രാമൃഷ്ണൻ, അഡ്വ : വിനോദ് പയ്യട തുടങ്ങിയവർ പങ്കെടുക്കും. എം കെ രാമദാസ് മോഡറേറ്ററാവും . പശ്ചിമഘട്ട സംരക്ഷണ സമിതി ആതിഥേയരാവുന്ന ചടങ്ങിൽ ജനറൽ കൺവീനർ വർഗീസ് വട്ടേക്കാട്ടിൽ അധ്യക്ഷത വഹിക്കും.