കുന്ദമംഗലം: രാഷ്ട്രത്തിൻ്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം എൻ.ഐ.ടി. ചേനോത്ത് ഗവ:സ്ക്കുളിൽ സമുചിതമായി ആഘോഷിച്ചു. നേപ്പാൾ സ്വദേശികളായ അതിഥി കുടുംബങ്ങളിലെ കുട്ടികളും ദേശീയ പതാക കൈയിലേന്തി ആവേശത്തോടെ സ്വാതന്ത്ര്യ ദിന ചടങ്ങിൽ പങ്കാളികളായി.
ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ ദേശീയ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് അംഗം പി.ടി. അബ്ദുറഹിമാൻ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഫ്രീഡം ജേർണൽ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ ” ഇന്ത്യ ഹമാര ” സംഘ നൃത്തം , ദേശഭക്തി ഗാനാലാപനം, സ്വാതന്ത്യ സന്ദേശ പ്രഭാഷണം എന്നിവയും നടന്നു. പി.ടി.എ. പ്രസിഡണ്ട് പി. അജേഷ് , ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. ശശിധരൻ , സ്ക്കൂൾ വികസന സമിതി കൺവീനർ സി. ഗംഗാധരൻ നായർ , എം.പി.ടി.എ ചെയർപേഴ്സൺ സിനി മാധവൻ , വി.പി.രജിത, പി. സത്യാനന്ദൻ , രമണി ചേ നോത്ത് ,അധ്യാപകരായ കെ.പി. നൗഷാദ് , പ്രീത പി പീറ്റർ , അശ്വതി എൻ നായർ , പി.പി അനഘ , ധനില , മിസ്രിയ പുള്ളാവൂർ , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഭാരവാഹികളായ അഞ്ജന , ആദിദേവ് പ്രസംഗിച്ചു.