എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ തിളങ്ങി മലയാളം

Cinema

2022ലെ ചലച്ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇൻഡ്യയിലെ ഏറ്റവും മികച്ച ചിത്രമായി “ആട്ടം” തിരഞ്ഞെടുക്കപ്പെട്ടു. ആട്ടം മൂന്ന് അവാർഡുകള്‍ നേടി. ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. ചിത്ര സംയോജനത്തിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്. മികച്ച മലയാളചിത്രമായി സൗദിവെള്ളക്ക തിരഞ്ഞെടുക്കപ്പെട്ടു.

കന്നഡ നടൻ റിഷഭ് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിത്യ മേനോനും മാനസി പരേഖും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സൂരജ് ആർ. ബർജാത്യയാണ് മികച്ച സംവിധായകൻ. കന്നഡ ചിത്രം കാന്താര മികച്ച ജനപ്രിയ ചിത്രമായി. നോണ്‍ ഫീച്ചർ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയംചാണ്ടി മേനാച്ചേരിയെ തെര‍ഞ്ഞെടുത്തു.

സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം.

മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന്
സലില്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൗധരിക്കു പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.

മറ്റ് പുരസ്കാരങ്ങള്‍

നവാഗത സംവിധായകൻ -പ്രമോദ്കുമാർ (ഫോജ)
സംഘട്ടനസംവിധാനം – അൻബറിവ് (കെജിഎഫ് 2), നൃത്ത സംവിധാനം – ജാനി,സതീഷ് (തിരുച്ചിറ്റമ്പലം)
ഗാനരചന – നൗഷാദ് സാദർഖാൻ (ഫൗജ),
സംഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
പശ്ചാത്തല സംഗീതം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെല്‍വൻ 1),കോസ്റ്റ്യൂം- നിഖില്‍ ജോഷി, പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെല്‍വൻ 1) ഛായാഗ്രഹണം – രവി വർമൻ (പൊന്നിയിൻ സെല്‍വൻ-1) ,ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക), ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര),ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി), സഹനടൻ- പവൻ രാജ് മല്‍ഹോത്ര (ഫൗജ), മികച്ച തെലുങ്ക് ചിത്രം – കാർത്തികേയ 2 ,
മികച്ച തമിഴ് ചിത്രം- പൊന്നിയിൻ സെല്‍വൻ,
മികച്ച മലയാളചിത്രം – സൗദിവെള്ളക്ക
മികച്ച കന്നഡ ചിത്രം – കെജഎഫ് 2
മികച്ച ഹിന്ദി ചിത്രം – ഗുല്‍മോഹർ.