തിരുന്നാവായ: നാട്ടുകാർക്കും രക്ഷിതാക്കൾക്കും ആവേശം പകർന്ന് ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്വാതന്ത്ര്യ ദിന ആഘോഷം നടന്നു. വിദ്യാർഥികളും സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എസ്. പി.സി, ജെ. ആർ. സി, എൻ എസ് എസ് , ലിറ്റിൽ കൈറ്റ്സ് വിഭാഗങ്ങളും അധ്യാപകരും രക്ഷിതാക്കളും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ അങ്കണത്തിൽ പ്രിൻസിപ്പൽ ടി.നിഷാദ് ദേശീയ പതാക ഉയർത്തി. പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.
പ്രത്യേകമായി ചേർന്ന അസംബ്ലിയിൽ എം.കെ. ഫാത്തിമ റിൻഷ പ്രതിഞ്ജ ചൊല്ലി കൊടുത്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ.പി. നാസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻ്റ് ജലീൽ നെല്ലാറ
അധ്യക്ഷനായി. ഉപ പ്രധാന അധ്യാപിക കെ. ശാന്തകുമാരി , ഖദീജാബി മയ്യേരി , കെ
കെ ഫാറൂഖ്, ഇ സക്കീർ ഹുസൈൻ , എം. സിറാജുൽ ഹഖ്, കെ. നിഷാം , എം. ഫൈസൽ, കെ. ഷാഫി, ടി.വി. ജലീൽ, യൂനുസ് മയ്യേരി എ.എൻ . ജമീർ, യു.വി. അനീഷ്, ടി. ഷാഹിന, പി.വി. സുലൈമാൻ , കെ.ടി. സുധീഷ്, വി.പി.ഷൈമ, കെ.ബീന, ഹഫ്സത്ത് അടിയാട്ടിൽ,ഇ എൻ. റാഫി, ഇ.പി. നദീറ, യൂനുസ് മുട്ടിക്കാട് എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മധുര വിതരണം നടത്തി.