കർഷക ദിനത്തിൽ ക്ഷീര ഫാമിലേക്ക് പഠന യാത്ര നടത്തി

Kannur

കടവത്തൂർ: കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിയുടെ വിവിധ മേഖലകൾ സന്ദർശിച്ചു. ഇതിന്റെ ഭാഗമായി എം എ സി ഇസ്ഹാഖ്- സമീറ ദമ്പതിമാർ നടത്തുന്ന കല്ലറമുക്കിലെ ക്ഷീര ഫാമിലേക്ക് പഠന യാത്ര നടത്തിയത് വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതിയായി. അവിടെ ഉള്ള പശുക്കളും ആടുകളും കുട്ടികൾക്ക് പുത്തനറിവുകൾ സമ്മാനിച്ചു.

സ്കൂൾ അധ്യാപകരായ അനന്ത നാരായണൻ, കെ എം സുലൈഖ കർഷക ദമ്പതിമാരെ പൊന്നാട അണിയിച്ചു. തുടർന്ന് കുട്ടികളുമായി അഭിമുഖം നടത്തി. അഭിമുഖം കുട്ടികൾക്കു കൃഷിയിൽ താല്പര്യമുണ്ടാക്കി. കലർപ്പില്ലാത്ത പാൽ നാട്ടുകൾക്ക് നൽകുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇവർ ഈ ഫാം ആരംഭിച്ചത്.

കൂടാതെ കുറുങ്ങാട് പുനത്തുമ്മൽ മുഹമ്മദ് നടത്തുന്ന പച്ചക്കറി, മത്സ്യ പഴവർഗ കൃഷികൾ കുട്ടികൾക്ക് കൗതുകമായി. ഇവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് കുട്ടികൾക്ക് ലഭിച്ച ഊർജം വരും തലമുറയെ കാർഷിക അഭിവൃദ്ധി നേടാൻ പര്യാപ്തമാക്കുന്നതായിരുന്നു. കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്‌ അംഗങ്ങളായ 50 പേർ പരിപാടിയിൽ പങ്കെടുത്തു. അധ്യാപകരായ കെ എം അബ്ദുല്ല, കെ കെ സമീറ, എ ഇബ്രാഹിം, അഷ്‌കർ, ഷാദിയ തുടങ്ങിയവർ നേതൃത്വം നൽകി.