ഉരുള്‍ ദുരന്തം: കുട്ടികൾക്കും രക്ഷിതാക്കൾക്കും വായനാ സൌകര്യം ഒരുക്കാന്‍ പുസ്തകങ്ങളുമായി കോഴിക്കോട് കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി

Kozhikode

കല്പറ്റ / കോഴിക്കോട്: കോഴിക്കോട് കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി പ്രവർത്തകർ വയനാട്ടിലെ ദുരിതബാധിതരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും വായിക്കുന്നതിന് സംവിധാനമൊരുക്കാനുള്ള വയനാട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ അഭ്യർത്ഥന മാനിച്ച് പുസ്തകങ്ങളുമായി എത്തി.

ദർശനം പ്രന്ഥശാലയുടെ സ്വന്തം ശേഖരത്തിലും പ്രമുഖ എഴുത്തുകാരായ എം മുകുന്ദൻ, കവി പി കെ ഗോപി, സുനിൽ പി. ഇളയിടം, അമേരിക്കൻ എഴുത്തുകാരി ലൈലാ അലക്സ്, ഡോ. പ്രഭാകരൻ പഴശ്ശി, പുരുഷൻ കടലുണ്ടി, ഡോ. ഒ എസ് രാജേന്ദ്രൻ, ലീലാവതി ശിവദാസ് , ശ്രീലതാ രാധാകൃഷ്ണൻ എന്നിവരുടെ ലളിതവായനക്ക് ഉതകുന്ന 11862 രൂപയുടെ 167 പുസ്തകങ്ങളാണ് കൈമാറിയത്.

ദർശനം സെക്രട്ടറി എം എ ജോൺസണിൽ നിന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ് വയനാട് ജില്ലാലൈബ്രറി കൗൺസിൽ ഓഫീസിൽ വച്ച് ഏറ്റുവാങ്ങി. ദർശനം ഗ്രന്ഥശാല നിർവാഹക സമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബൂ, വി ഹരികൃഷ്ണൻ , കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ കൊല്ലറക്കൽ സതീശൻ വയനാട് ജില്ലാ ലൈബ്രേറിയൻ സുമേഷ് ഫിലിപ്പ്, പ്രവർത്തകരായ പി ആർ സതീശ് , എം സി ലജിത്ത്, ഇ വത്സല തുടങ്ങിയവർ സംബന്ധിച്ചു.