ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡ് അംഗനവാടിയില്‍ നവംബര്‍ ഒന്ന് കേരള പിറവി ദിനത്തിലെ പ്രവേശനോത്സവത്തില്‍ പുതുതായി വന്ന അഞ്ച് നവാഗതര്‍ക്ക് ജൈവ ബൊക്ക നല്‍കി വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ സ്വീകരിച്ചു.

നിഷ്‌കളങ്കരായ കുട്ടികളെ സമൂഹവുമായി അടുപ്പിക്കുന്ന മഹത്വമായ പാതയുടെ തുടക്കമാണ് അംഗനവാടികള്‍. അവിടേക്ക് പിഞ്ചോമനകളെ ആനയിക്കുന്ന ഓരോ അമ്മമാരും രാഷ്ട്രനിര്‍മ്മിതിയുടെ വക്താക്കളായി മാറുമ്പോഴാണ് ഇന്ത്യയ്ക്ക് പൂര്‍ണ്ണത കൈവരുന്നതെന്ന് മെമ്പര്‍ അഭിപ്രായപ്പെട്ടു. വര്‍ണ്ണശബളമായ ചടങ്ങില്‍ കുളങ്ങരത്ത് നാരായണന്‍ അധ്യക്ഷത വഹിച്ചു. പവിത്രന്‍ കുന്നില്‍, അംഗനവാടി ടീച്ചര്‍ റീന, ഹെല്‍പ്പര്‍ ഉഷ എന്നിവരോടൊപ്പം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.