ജൈവ വൈവിധ്യ പഠന ശിബിരം സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: വാഴയൂർ- സാഫി കോളേജ് നാച്ചുറൽ ക്ലബ്ബും ചാലിയാർ സംരക്ഷണ ഏകോപന സമിതിയും കൂടി ചേർന്ന് ജൈവ വൈവിധ്യ പഠന ശിബിരം സങ്കടിപ്പിച്ചു. വയനാട്ടിൽ ദുരിത ബാധിതർക്ക് വേണ്ടി അൽപ സമയം മൗന പ്രാർത്ഥനയോടെയാണ്
ജൈവ വൈവിധ്യ പഠനം ഷിബിരത്തിന് തുടക്കം കുറിച്ചത്.

സാഫി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ പ്രൊഫസർ ഇ. പി ഇമ്പിച്ചികോയയുടെ അധ്യക്ഷതയിൽ നടന്ന ചടങ് കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ബിന്ദു ഉൽഘടന കർമം നിർവഹിച്ചു. ഗ്രാമങ്ങളുടെ ഭംഗി ജലശയങ്ങളാണെന്നും. ചാലിയാർ പുഴയെ വീണ്ടെടുക്കാൻ വിദ്യാർത്ഥികൾ കൈകോർക്കണമെന്നും അവർ ഓർമിപ്പിച്ചു. ദുരന്തങ്ങൾ വരുന്നതിന് മുന്നേ ഉള്ള മുൻകരുതലുകളെ കുറിച്ചും അവർ വിശദമായി സംസാരിച്ചു.

മുഖ്യഥിതി സുഭദ്ര ശിവദാസൻ വിദ്യാർത്ഥികളോട് അതിജീവനാ പഠങ്ങൾ പകർന്നു നൽകി. ‌ ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി വി രാജൻ സംവധിച്ചു ജലശയങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ ശാസ്ത്ര വശങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജൈവ വൈവിധ്യ പരിപാലനം പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ ജൈവവൈവിദ്ധ്യ ബോർഡ്‌ ജില്ലാകോർഡിനേറ്റർ ആർ. അനിൽകുമാർ , ജൈവ വൈവിധ്യ വീണ്ടെടുപ്പിന് ഒരൂ രൂപ രേഖ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ എൻ. പി ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വാസുദേവൻ മാസ്റ്റർ, ചാലിയാർ സംരക്ഷണ സമിതി മെമ്പർ ശുക്കൂർ വാഴക്കാട്. പറഞ്ഞു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റ സീന ടീച്ചർ,ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ അനിൽകുമാർ, ഗ്രീൻ മൂവ്മെന്റ്’ ജനറൽ’ സെക്രട്ടറി ടിവി രാജൻ ‘ ഷിറാസ് വാഴയൂർ, എo പി ചന്ദ്രൻ, മുസ്തഫ മുമ്പാട്,അൻവർഷരീഫ്, നസ്റുല്ല വാഴക്കാട്, സലാം ഒമാനൂർ, അബ്ദുൽ നിസാം, വാഴയൂർ വാഴക്കാട് പഞ്ചായത്ത് ബിഎംസി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

വാഴയുരിലെ ജൈവ വൈവിദ്ധ്യം പഠനത്തിന് നേതൃത്വത്തിന് നാച്ചുറൽ ക്ലബ്‌ വിദ്യാർത്ഥികളിൽ നിന്നും ഒരു ടീമിനെ തിരഞ്ഞാടുക്കുകയും ചെയ്തു. ശില്പ ശാലയിൽ 120 ഓളം വിദ്യാർത്ഥികൾ സംബന്ധിച്ചു.