കോഴിക്കോട്: മുസ്‌ലിം സമുദായം ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്ന സന്ദർഭങ്ങളിൽ പോലും തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സമുദായ ഐക്യത്തെയും തകർക്കാനും, സമുദായ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനും ശ്രമിക്കുന്ന വരെ സമുദായം തിരിച്ചറിയണമെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ ‘യഖീൻ’ ആദർശ പാഠശാല അഭിപ്രായപ്പെട്ടു.
പാഠശാല കെ.എൻ.എം സംസ്ഥാന കൗൺസിലർ എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് അഹ്മദ് അനസ് മൗലവി വിഷയാവതരണം നടത്തി. റഹ്മത്തുള്ള സ്വലാഹി, ജുനൈസ് സ്വലാഹി, ജുനൈദ് സലഫി, ഹാഫിസ് റഹ്മാൻ മദനി എന്നിവർ പ്രസംഗിച്ചു.