തിരുവനന്തപുരം : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ആഗസ്റ്റ് 11മുതൽ നടത്തി വരുന്ന ശ്രീരാമോത്സവം 25ന് സമാപിക്കും സെക്രട്ടറിയേറ്റിനു സമീപമുള്ള മന്നം ഹാളിൽ കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രന്റെ അധ്യക്ഷതയിൽ മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും.
ചെങ്കൽ മഹേശ്വരം ശിവ പാർവ്വതിക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കും. വിവിധ മേഖലകളിൽ പ്രശസ്തരായ അമ്പതിലേറെ വ്യക്തിത്വങ്ങൾക്ക് കലാനിധി പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് കലാനിധി ഗീതാ രാജേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കിരീടംഉണ്ണി, നടൻ എം.ആർ ഗോപകുമാർ, മുക്കംപാലമൂട് രാധാകൃഷ്ണൻ,അനിൽ ബാലകൃഷ്ണൻ,പ്രദീപ് തൃപ്പരപ്പ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു