ഗിരീഷ് ആമ്പ്രയ്ക്കും ഉസ്മാന്‍ ഒഞ്ചിയത്തിനും പീപ്പിള്‍സ് റിവ്യൂ എക്‌സലന്‍സ് അവാര്‍ഡ്

Kozhikode

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ ഫോക്ലോറിസ്റ്റും കവിയും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര, പ്രവാസി എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ഉസ്മാന്‍ ഒഞ്ചിയം ഒരിയാന എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

മുപ്പത്തിയഞ്ച് വര്‍ഷമായി ഫോക്ലോര്‍ മേഖലയിലും ഗാനസാഹിത്യരംഗത്തും സാക്ഷരത തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഗിരീഷ് ആമ്പ്ര. നേരത്തേ കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, അംബേദ്കര്‍ പുരസ്‌കാരം തുടങ്ങി പന്ത്രണ്ടോളം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കാറ്റ് വിതച്ചവര്‍, ഉരു എന്നീ സിനിമകളില്‍ ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി പ്രവാസിമേഖലയില്‍ എഴുത്തും കലാസാംസ്‌കാരികസംഘാടകനായും സജീവമാണ് ഉസ്മാന്‍ ഒഞ്ചിയം ഒരിയാന. ശ്രദ്ധേയമായ ചെറുകഥകള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. നേരത്തേ ഉറൂബ് പുരസ്‌കാരം, അക്ഷരം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പീപ്പിള്‍സ് റിവ്യൂ എക്‌സലന്‍സ് അവാര്‍ഡ്. ഫെബ്രുവരി 13ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ‘തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ’ അവാര്‍ഡ് വിതരണം നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *